IndiaNews

ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയിൽ തുടരാം : 90 കാരിക്ക് സഹായവുമായി സുഷമ സ്വരാജ്

ന്യുഡല്‍ഹി: വിസ കാലാവധി തീര്‍ന്ന് ഇന്ത്യയില്‍ എത്തിയ 90 കാരിക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. ഇന്ത്യൻ വംശജയായ ഇവർക്ക് യു.എസ് പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യന്‍ പൗരത്വം നഷ്ടമാകുകയായിരുന്നു. മകന്റെ ഒപ്പം ഓഹോമയിലായിരുന്നു കാന്താ ബെന്‍. കഴിഞ്ഞ നവംബറില്‍ 72 മണിക്കൂര്‍ വിസയിലാണ് ബെന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.

എന്നാൽ ഒഹോമയിലേക്ക് തിരികെ പോയാല്‍ ഒറ്റയ്ക്ക് വിരസമായ ജീവിതം നയിക്കണമെന്നും അതിനാല്‍ തിരിച്ചു പോകാന്‍ താത്പര്യമില്ലെന്നും കാന്താബെൻ വ്യക്തമാക്കി. വിഷയം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുഷമാ സ്വരാജ് ഇടപെടുകയായിരുന്നു. ബെന്നിന് ഇഷ്ടമില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് എവിടെയും പേകേണ്ടന്ന് സുഷമ സ്വരാജ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button