വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമരത്തിനിറങ്ങിയ എസ്എഫ്ഐ പിന്നീട് സ്വീകരിച്ച നിലപാടിനെതിരെ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസ് രംഗത്ത്. ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരുള്ള സമരത്തിന്റെ നെഞ്ചത്ത് പിന്നില്‍ നിന്ന് നിങ്ങള്‍ കുത്തിയില്ലേ? എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരന്ന വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ തന്നെ ഒറ്റുകൊടുത്തുവെന്നും മാര്‍ കുറീലോസ് ആരോപിച്ചു. എഴുത്തുകാരി ദീപാ നിശാന്തിനു പിന്നാലെയാണ് വിമര്‍ശനവുമായി കുറീലോസ് എത്തിയത്.
ഇതിലും നല്ലത് അന്തസ്സോടെ തോല്‍ക്കുന്നതായിരുന്നു. എസ്.എഫ്.ഐ നേതാക്കളുടെ മലക്കം മറിച്ചിലില്‍ ഒന്നും നടന്നില്ലെന്നു മാത്രം. രാജി ആവശ്യപ്പെട്ടവര്‍ തന്നെ ഒത്തുതീര്‍പ്പിനു വഴങ്ങിയെന്നും, അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും സമരാഭ്യാസം നടത്തമല്ലോ അല്ലേ എന്നും കുറിലോസ് ചോദിക്കുന്നു.
ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി വന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താമെന്ന് മാനേജ്മെന്റ് മുന്നോട്ട് വെച്ച ധാരണ എസ്.എഫ്.ഐ അംഗീകരിക്കുകയായിരുന്നു. അതേസമയം മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകുകയാണ്.
Post Your Comments