തിരുവനന്തപുരം: സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള കൈരളി ടിവിയുടെ കുക്കറി ഷോ ഷൂട്ടിങിനിടെ വിധികര്‍ത്താവായ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നടി അനിതാ നായര്‍ തെറിവിളിക്കുന്ന വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു. ലക്ഷ്മി നായരോട് കലഹിച്ച് അനിതാ നായര്‍ ഇറങ്ങിപോകും മുന്‍പ് നടത്തിയ രോഷ പ്രകടനത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇപ്പോള്‍ ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തുമ്പോള്‍ അന്ന് തനിക്കെതിരേ തിരിഞ്ഞവര്‍ അഭിനന്ദിക്കുകയാണെന്ന് അനിതാ നായര്‍ പറയുന്നു. എല്ലാവരും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. തന്നെ അതിനു കിട്ടില്ല എന്നും അതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും അനിത പ്രതികരിച്ചു.
ഇറങ്ങിപ്പോയി കാറില്‍ കയറാനൊരുങ്ങിയ തന്നെ തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടു പോയി പച്ചത്തെറി വിളിച്ചപ്പോള്‍ താനും തിരികെ വിളിക്കുകയായിരുന്നുവെന്നും ഇക്കാര്യം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ തന്റെ പ്രതികരണം മാത്രമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടതെന്നും അനിത ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഒരു പ്രിന്‍സിപ്പലിന്റെ സ്ഥാനത്തിരിക്കാന്‍ ലക്ഷ്മി നായര്‍ക്കു യോഗ്യതയില്ലെന്ന് അന്ന് തനിക്കു മനസിലായതായും അന്തസുള്ള കുട്ടികളാണ് തങ്ങളെന്ന് ഇപ്പോള്‍ ലോ കോളജ് വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നുവെന്നും അനിത പറഞ്ഞു. ലക്ഷ്മി നായര്‍ രാജി വയ്ക്കുംവരെ അവര്‍ സമരം ചെയ്യണമെന്നു പറഞ്ഞ അനിത, അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
https://youtu.be/U51x7hQC0eE
Post Your Comments