![](/wp-content/uploads/2017/02/medicine_pharmacy_pills_fake_law_98419_1920x1080.jpg)
ഡല്‍ഹി: പ്രായമായവര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ആധാര്‍ അധിഷ്ടിത ആരോഗ്യകാര്‍ഡ് അനുവദിക്കുമെന്ന പ്രഖ്യാപനവും ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനുളള തീരുമാനവും തീര്‍ത്തും സ്വാഗതാര്‍ഹമാണ്.
രാജ്യത്തെ ആസ്പത്രികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ മെഡിക്കല്‍ ബിരുദാനന്തര ബിരുദമായ ഡിപ്ലോമേറ്റ് നാഷണല്‍ ബോര്‍ഡ് (ഡി.എന്‍.ബി) കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയച്ചു.
കാലാ അസര്‍ അഥവാ കരിമ്ബനി, കുഷ്ഠരോഗം, ടി.ബി എന്നീ രോഗങ്ങള്‍ 2018ഓടെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുളള നടപടി സ്വീകരിക്കുമെന്നും അരുണ്‍ ജയ്റ്റിലി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഇതോടൊപ്പം 2020തോടെ മാതൃശിശുമരണനിരക്ക് 100 ആയി കുറയ്ക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
Post Your Comments