Uncategorized

ജനങ്ങൾക്ക് വേണ്ടി ; ജനകീയ ബജറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ജനങ്ങൾക്കുവേണ്ടിയുള്ള ജനകീയ ബജറ്റായി കേന്ദ്ര ബജറ്റ് വിലയിരുത്തപ്പെടുന്നു. കാർഷിക ഗ്രാമീണ മേഖലയുടെ വികാസത്തിനു വേണ്ടിയുള്ള പദ്ധതികളാണ് ഈ ബജറ്റിന്റെ ഭൂരിഭാഗവും. കർഷകർക്ക് 10 ലക്ഷം രൂപ വരെ കാർഷിക വായ്പ തീരുമാനവും .15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും എന്ന പ്രഖ്യാപനവും ഈ ലക്ഷ്യങ്ങളെ സാദ്ധ്യമാകും. അതോടൊപ്പം. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമുണ്ട്. കറൻസി കൈമാറ്റ പരിധി 3 ലക്ഷമാക്കി കുറച്ചത് ഈ മേഖലയിലെ ശ്രെദ്ധേയ തീരുമാനമാണ്. അതോടൊപ്പം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി കറൺസിയിൽ സ്വീകരിക്കാവുന്ന തുകയുടെ പരിധി 2000 ആയി കുറച്ചതും ഈ മേഖലയിൽ മാറ്റത്തിന് വഴി വെയ്ക്കും.

ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

> ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക പദ്ധതി

> ധനികർക്ക് പ്രത്യേക സാർ ചാർജ്

>3 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ ഇളവ്

>പാർട്ടികൾക്ക് പണമായി സ്വീകരിക്കാവുന്ന തുക 2000 രൂപ മാത്രം.
കൂടുതൽ തുക ഡിജിറ്റൽ ഇടപാടുകളടക്കമുള്ള മറ്റ് മാര്ഗങ്ങള് വഴി നൽകാം

>മൂന്നു ലക്ഷത്തിന് മുകളിൽ നോട്ടു കൈമാറ്റം അനുവദിക്കില്ല

> 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി 5 % ശതമാനമായി കുറച്ചു.

> തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക. 38000 കോടിയിൽ നിന്ന് 48000 കോടിയായി ഉയർത്തി

>15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും

>കർഷകർക്ക് 10 ലക്ഷം രൂപ വരെ കാർഷിക വായ്പ

>2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും

>ജലസേചനമേഖലയ്ക്ക് 500 കോടിയുടെ നബാർഡ് സഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button