കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരവധി പദ്ധതികളും, പ്രഖ്യാപനങ്ങളുമാണുള്ളത്. കേരളത്തിന്റെ നികുതിവിഹിതത്തിൽ വൻ വർധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 16,891. 75 കോടി രൂപയാണ് പുതിയ നികുതിവിഹിതം. റബര് ബോർഡിന് 142.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോഫി ബോർഡിന് 140.10 കോടി,സുഗന്ധ വ്യെഞ്ജന ബോർഡിന് 82.10 കോടി. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിലിന് 4 കോടി രൂപ, മൽസ്യബന്ധന ബോർഡിന് 105 കോടി രൂപ, കൊച്ചിൻ ഷിപ് യാർഡിന് 507 കോടി, എങ്ങനെയാണ് ബജറ്റിലെ കേരളത്തിനായുള്ള പ്രധാനപ്പെട്ട നീക്കിയിരിപ്പുകൾ.
Post Your Comments