ന്യൂഡൽഹി; ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ കേന്ദ്ര ബഡ്ജറ്റ് ഉടൻ അവതരിപ്പിക്കുമെന്ന് സൂചന. ബഡ്‌ജറ്റ് രേഖകൾ പാർലമെന്റിൽ എത്തിച്ചിട്ടുണ്ട് .ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലി തുടർനടപടികൾക്കായി പാർലമെന്റിലേക്ക് പുറപ്പെട്ടു.അല്പസമയത്തിനകം അദ്ദേഹം രാഷ്ട്രപതിയെ കാണും. എന്നാൽ അന്തിമ തീരുമാനം സ്‌പീക്കറാവും കൈക്കൊള്ളുക. ഇതിനിടെ ബഡ്‌ജറ്റ് ബഹിഷ്കരണം ഉയർത്തി മുന്നോട്ടുപോകുന്ന പ്രീതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്.കോൺഗ്രസ്സും, മുസ്ലിം ലീഗും , സി പി എമ്മുമടങ്ങുന്ന പ്രതിപക്ഷ കക്ഷികൾ പ്രതിക്ഷേധത്തിലാണ്. പാർലമെന്ററി വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഈ കക്ഷികളുമായി ചർച്ചയാരംഭിച്ചിട്ടുണ്ട് updating …
Post Your Comments