ന്യൂഡല്‍ഹി: യുവാക്കളാണ് രാജ്യപുരോഗതിയുടെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ ഇടപാടുകളുടെ പ്രചാരകരാവാന്‍ യുവാക്കളോട് നരേന്ദ്രമോദി പറയുന്നു. യുവശക്തിയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്.
ഇന്റര്‍നെറ്റ് അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സുഗമമായി ബാങ്കിംങ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭീം ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ ഒട്ടനവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത എകീകൃത പണയിടപാട് സാധ്യമാക്കുന്ന ഈ ആപ്ലിക്കേഷന്റെ സമ്പൂര്‍ണ്ണ പ്രചരണത്തിനായി പ്രധാനമന്ത്രി യുവാക്കളെ സജ്ജമാക്കുകയാണ്. എന്‍സിസി കാഡറ്റുകളെ അഭിസംബോധന ചെയ്താണ് ഇക്കാര്യങ്ങള്‍ മോദി പറഞ്ഞത്.
വളര്‍ന്നുവരുന്ന തലമുറ വ്യാപാര അവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കുന്ന ഇടങ്ങളില്‍ ഭീം ആപ്പ് വഴി ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കുക. എല്ലാ സ്ഥലത്തും ഈ സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മോദി പറഞ്ഞു.
Post Your Comments