News

ചെഗുവേരക്കൊപ്പം സഖാവ് ലക്ഷ്മി നായരുടെ പടവും ആകാമായിരുന്നു. ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമാവാത്തത്? അഡ്വ ജയശങ്കർ പറയുന്നു

ലോ കോളേജ് സമരത്തിൽ നിന്ന് പിന്മാറിയ എസ് എഫ് ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ ജയശങ്കർ രംഗത്ത്. വിജയകരമായ പിന്മാറ്റം യുദ്ധതന്ത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ആദ്യം പറഞ്ഞതും തെളിയിച്ചതും അമേരിക്കയുടെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന സഖാവ് ജോർജ്ജ് വാഷിംഗ്ടൺ ആണ്. പേരൂർക്കടയിലെ എസ്.എഫ്.ഐ.ക്കാർ മഹത്തായ ആ മാതൃക പിന്തുടരുന്നു എന്നുമാത്രം. ജയശങ്കർ എസ്‌ എഫ് ഐ യുടെ നട്സാപടിയെ വിലയിരുത്തുന്നതിങ്ങനെയാണ്

ജയശങ്കറിന്റെ പോസ്റ്റ്

ചോരച്ചാലുകൾ നീന്തിക്കയറിയ, സഖാവ് സൈദാലി മുതൽക്ക് ഒട്ടനവധി രക്തസാക്ഷികളെ ജനാധിപത്യ കേരളത്തിന് സംഭാവന ചെയ്ത, നൂറുനൂറു സമരങ്ങൾ ചെയ്ത് വിജയിച്ച നമ്മുടെ വിപ്ലവ വിദ്യാർത്ഥി സംഘടന ലാ അക്കാദമി ലാ കാളേജ് സമരത്തിൽ നിന്ന് വീരോചിതമായി പിന്മാറി.
പ്രിൻസിപ്പാൾ ലക്ഷ്മി ആന്റി രാജി വയ്ക്കണം എന്ന ആവശ്യം അഞ്ചുകൊല്ലം നാടുകടത്തലായി ഇളവ് ചെയ്യാമെന്ന് എസ്.എഫ്.ഐ സമ്മതിച്ചു. ആന്റിയെ ഗവേഷണ കേന്ദ്രത്തിന്റെ തലൈവിയായി നിയമിക്കാൻ തടസ്സമില്ല ഡോ.റോസ് വർഗീസ് വിരമിക്കുന്നമുറയ്ക്ക് ലക്ഷ്മി ആന്റിയെ നിയമസർവ്വകലാശാല (NUALS ) വൈസ് ചാൻസിലർ ആക്കാനും വിരോധമില്ല.
സർക്കാർ ഭൂമിയുടെ ദുർവിനിയോഗം, പ്രവേശനത്തിലെ നിയമ ലംഘനം, മാനേജ്‌മെന്റിന്റെ പണം വെളുപ്പിക്കൽ എന്നിവയെപ്പറ്റിയൊന്നും കുട്ടിസഖാക്കൾക്ക് പരാതിയില്ല. അതൊക്കെ മാധ്യമ ദുഷ്പ്രചാരണം മാത്രം.
വിജയകരമായ പിന്മാറ്റം യുദ്ധതന്ത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ആദ്യം പറഞ്ഞതും തെളിയിച്ചതും അമേരിക്കയുടെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന സഖാവ് ജോർജ്ജ് വാഷിംഗ്ടൺ ആണ്. പേരൂർക്കടയിലെ എസ്.എഫ്.ഐ.ക്കാർ മഹത്തായ ആ മാതൃക പിന്തുടരുന്നു എന്നുമാത്രം.
കൊമാലയിലെ വസന്തം! ഞങ്ങൾ പൂത്താൽ വസന്തം!! എന്നാണ് ലാ അക്കാദമിയുടെ ഭിത്തിയിൽ എസ്.എഫ്.ഐ.സഖാക്കൾ എഴുതിവെച്ചത്. പേരൂർക്കട വസന്തം ശിശിരത്തിനും ഗ്രീഷ്മത്തിനും വഴിമാറുമ്പോൾ, ലക്ഷ്മി ആന്റിയെക്കുറിച്ചു പാടാവുന്ന ഒരു പഴയ തമിഴ് പാട്ടുണ്ട്:
കാലങ്കളിൽ അവൾ വസന്തം
കലൈകളിൽ അവൾ ഓവിയം
മാതങ്കളിൽ അവൾ മാർഗഴി
മലർകളിലേ അവൾ മല്ലികൈ …..
അടിക്കുറിപ്പ്
ഡിഫി ദേശീയ സമ്മേളനം ഇന്ന് എറണാകുളത്തു ആരംഭിക്കുകയാണ്. പോസ്റ്ററുകളിലും ബോർഡുകളിലും നിറയെ ഭഗത്സിങ്ങും ചെഗുവേരയുമാണ്. സഖാവ് ലക്ഷ്മി നായരുടെ പടവും ആകാമായിരുന്നു. ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമാവാത്തത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button