തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരത്തില്‍നിന്നും എസ്.എഫ്.ഐ പിന്‍മാറിയത് ഇതിനോടകം കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ലോ അക്കാദമി മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് എസ്.എഫ്.ഐ നേതൃത്വം അവകാശപ്പെടുമ്പോഴും ലക്ഷ്മിനായര്‍ രാജിവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം മറ്റുവിദ്യാര്‍ഥി സംഘടനകളെല്ലാം പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന് സമരവുമായി മുന്നോട്ടുപോകുകയാണ്. സി.പി.എം നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് എസ്.എഫ്.ഐ സമരത്തില്‍നിന്നും പിന്‍മാറിയത് എന്നാണ് വിമര്‍ശനം. ഇതിനിടെ എസ്.എഫ്.ഐ സമരം നിര്‍ത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി.
ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ ഒന്നും തീര്‍ന്നിട്ടില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുവെന്നു പറഞ്ഞ വി എസ് എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ് അവരെ പരിഹസിക്കുകയും ചെയ്തു. ലോ അക്കാദമി അമിതമായി ഭൂമി കൈവശം വെച്ച പ്രശ്‌നം നിലനില്‍ക്കുന്നുവെന്നും ലക്ഷ്മി നായരുടെ ദളിത് വിദ്യാര്‍ത്ഥികളോടുള്ള സമീപനവും ശരിയല്ലന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments