കോഴിക്കോട്: ഒരു ചെറിയ വേദനപോലും സഹിക്കാന്‍ പറ്റാത്തവരാണ് എല്ലാവരും. എന്തിനും ഏതിനും വേദനസംഹാരികള്‍ എടുത്ത് കഴിക്കുന്ന പതിവാണുള്ളത്. സംസ്ഥാനത്ത് വേദനസംഹാരികളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗമാണ് വര്‍ധിക്കുന്നത്. നിസാര അസുഖങ്ങള്‍ക്ക് പോലും ഡോക്ടര്‍മാര്‍ വേദനസംഹാരികള്‍ കുറിച്ച് നല്‍കുന്നതായും ആരോപണമുണ്ട്. ഇത് മനുഷ്യന്റെ ശരീരത്തിന് അപകടകരമാണ്. അഞ്ച് തരം വേദനസംഹാരികളാണ് പൊതുവെ ഉപയോഗിക്കുന്നത്.
ഇതില്‍ ചെറിയ വേദനകള്‍ക്ക് പോലും ഉപയോഗിക്കുന്ന ഡൈക്ലോഫിനാക്, ശരീരത്തിലെ വൃക്കകളുടെ പ്രവര്‍ത്തനങ്ങളെയടക്കം സാരമായി ബാധിക്കും. വര്‍ഷം തോറും കോടികണക്കിന് രൂപയുടെ വേദനസംഹാരികളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. ചെറുപ്പക്കാരാണ് വേദനസംഹാരികള്‍ കൂടതലും ഉപയോഗിക്കുന്നത്. ഇത് അടുത്ത തലമുറയ്ക്കും അപകടം ചെയ്യുമെന്ന് അറിഞ്ഞിരിക്കുക.
Post Your Comments