തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജിന്റെ പ്രിൻസിപ്പൾ സ്ഥാനം ലക്ഷ്മി നായർ ഒഴിഞ്ഞെന്ന് എസ്.എഫ്.ഐ. പകരം വൈസ് പ്രിൻസിപ്പലിന് ചുമതല നൽകി. 5 വർഷത്തേക്ക് സ്ഥാനമൊഴിയുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
അദ്ധ്യാപികയായി കോളേജിൽ പ്രവേശിക്കില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു. ഇക്കാര്യത്തിൽ രേഖാമൂലമുള്ള ഉറപ്പു കിട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു.
എന്നാൽ ലോ കോളേജ് വിദ്യാർഥി സമരത്തെ എസ്.എഫ്.ഐ ഒറ്റികൊടുത്തുവെന്ന് വി.മുരളീധരൻ ആരോപിച്ചു. ലക്ഷ്മി നായർ രാജി വയ്ക്കുംവരെ സമരം തുടരുമെന്ന് ബി.ജെ.പിയും കെ.എസ്.യുവും അറിയിച്ചു. മാനേജ്മെന്റും എസ്.എഫ്.ഐയും തമ്മിൽ ഒത്തുകളിച്ചുവെന്ന് എ.ബി.വി.പി ആരോപിച്ചു.
Post Your Comments