News

സാമ്പത്തിക സർവ്വേ ; നോട്ടു നിരോധനത്തിന് ശേഷം കാർഷിക മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബജറ്റിന് മുൻപ് പുറത്തുവിട്ട 2016 -2017 വർഷത്തെ സാമ്പത്തിക സർവ്വേ കണക്കുകളിൽ കാർഷിക മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്. കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റിലി ആണ് സർവ്വേ ഫലം പുറത്തുവിട്ടത്‌ . സർവേ പ്രകാരം കർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തിൽ ഇത് 1.2 ശതമാനമായിരുന്നു. അതിനെ അപേക്ഷിച്ച് ഈ വർഷം മേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 7.5 ശതമാനമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button