കൊച്ചി: ഉമ്മന്‍ചാണ്ടിക്ക് ശിക്ഷ വാങ്ങികൊടുക്കുമെന്ന് പറഞ്ഞു നടന്ന സരിത എസ് നായര്‍ എവിടെ? തന്റെ കൈയ്യില്‍ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ഉണ്ട്, ഇപ്പോള്‍ പുറത്തുവിടും എന്ന് പറഞ്ഞ് നടന്നതല്ലാതെ സരിത എന്താണ് ഇതുവരെ ചെയ്തത്. അവസാനം ഉമ്മന്‍ചാണ്ടിയോട് നാല് ചോദ്യയങ്ങള്‍ തനിക്ക് ചോദിക്കാനുണ്ടെന്ന് പറഞ്ഞ സരിത എവിടെപ്പോയി?
ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്ന ജനങ്ങളും സോളാര്‍ കമ്മീഷനുമാണ്. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ എത്താതെ സരിത എവിടെയാണ് മുങ്ങിയത്? കമ്മീഷന്റെ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ വീണ്ടും മാറ്റിവെച്ചു. സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിനായിരുന്നു കമ്മീഷന്‍ മുമ്പാകെ അദ്ദേഹത്തെ വിസ്തരിച്ചത്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ മൊഴി വായിച്ചിട്ടുണ്ടെങ്കിലും തനിക്കത് ഓര്‍മ്മയില്ലെന്ന് ലോയേഴ്സ് യൂണിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.
ശ്രീധരന്‍ നായര്‍ ആദ്യം കോടതിയില്‍ കൊടുത്ത പരാതിയില്‍ മുഖ്യമന്ത്രി എന്ന് ഇല്ലായിരുന്നു. പിന്നീട് അത് എഴുതി ചേര്‍ക്കുക ആയിരുന്നെന്നും ശ്രീധരന്‍ നായരും സരിതയും തന്നെ ഒന്നിച്ച് വന്ന് കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും സോളാര്‍ സ്ഥാപനങ്ങളുടെ ഉദ്ഘാടന കര്‍മ്മങ്ങള്‍ ചില മന്ത്രിമാരും എം പിമാരും ആയിരുന്നു നടത്തിയത്. എന്നാല്‍ അന്ന് അവര്‍ അവരുടെ കസ്റ്റമേഴ്സിനെ കബിളിപ്പിക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചതില്‍ ഒന്നായിരുന്നു ഇതെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.
ഇന്നത്തെ തെളിവെടുപ്പില്‍ സരിത എസ് നായര്‍ എത്താതിരുന്ന സാഹചര്യത്തില്‍ നാല് ചോദ്യങ്ങള്‍ ഉമ്മന്‍ചാണ്ടിയോട് ചോദിക്കുമെന്ന് മാധ്യമങ്ങളില്‍ പറഞ്ഞ ഒരാളെ ഇവിടെ കാണാന്‍ പോലുമില്ലെന്ന് കമ്മീഷന്‍ പരിഹസിച്ചു.
Post Your Comments