KeralaNews

ലക്ഷ്മിനായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: കേരള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുന്നു. രഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സി.പി.ഐ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ലക്ഷ്മി നായർ രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താൻ വിദ്യാര്‍ത്ഥികൾ തീരുമാനിച്ചു. അതേ സമയം, രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി ആവര്‍ത്തിച്ചു. ഈ വിഷയത്തിൽ ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.

വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്നതായിരുന്നു സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിയെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. പക്ഷെ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത് പുതിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. സി.പി.ഐ.എം ലക്ഷ്മിയെ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അതുപോലെ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വെക്കാന്‍ തയ്യാറല്ലെന്ന നിലപാട് ലക്ഷ്മി ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെയാണ്, പ്രിന്‍സിപ്പല്‍ രാജി വെക്കുന്നതു വരെ ശക്തമായി സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button