മൈസൂര്‍: ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ സമയത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു. കാഴ്ചക്കാരും ദൃക്‌സാക്ഷികളും വീഡിയയും ചിത്രങ്ങളും എടുക്കുന്ന തിരക്കിലായിരുന്നു.38 കാരനായ ഇൻ്സപെക്ടർ മഹേഷ് കുമാറാണ് അപകടത്തിൽ പെട്ട് സഹായം ലഭിക്കാതെ ചോര വാർന്ന് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ജീപ്പില്‍ അകപ്പെട്ട മഹേഷിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താനായിരുന്നു വഴിയാത്രക്കാര്‍ തിരക്കു കൂട്ടിയത്.
ആരും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. മഹേഷിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.എന്നാല്‍ ജീവനുണ്ടായിരുന്ന മഹേഷ്‌കുമാര്‍ ജീപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തടിച്ചു കൂടിയ ജനം അപകടാവസ്ഥയിൽ ജീപ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള മഹേഷ് കുമാറിനെ രക്ഷിക്കാൻ ശ്രമിക്കാതെ വീഡിയോ പകർത്തുകയായിരുന്നു ചെയ്തത്.
പിന്നീട് ലോക്കല്‍ പൊലീസ് എത്തിയാണ് മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വച്ച് അദ്ദേഹം മരിക്കുകയായിരുന്നു.മുൻപും ഇതുപോലെ ദൃക്സാക്ഷികളും വഴിയാത്രക്കാരും അപകടത്തില്‍ പെട്ടവരെ ഉപേക്ഷിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
Post Your Comments