Kerala

എല്‍ഡിഎഫ് ഭരണത്തില്‍ നൂറ്‌മേനി വിളഞ്ഞത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് ബിജെപി

കൊച്ചി: എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് ഭരണത്തില്‍ നൂറ്‌മേനി വിളഞ്ഞത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് കുമ്മനം പറയുന്നു. എല്‍ഡിഎഫ് ഭീകര പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം എന്നാല്‍ അക്രമം എന്ന് കൊച്ചുകുട്ടികള്‍ പോലും പറഞ്ഞ് തുടങ്ങി. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും എന്ന് പാടിയ പാര്‍ട്ടി ഇപ്പോള്‍ തല കൊയ്യുകയാണ്. അക്രമം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ചെന്ന് സമാധാന അന്തരീക്ഷം ഉണ്ടാക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണ്. എന്നാല്‍ മുഖ്യമന്ത്രിയും കൂട്ടരും കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണ് ചെയ്യുന്നതെന്നും കുമ്മനം ആരോപിക്കുന്നു.

സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്സിറ്റ് അക്രമവിരുദ്ധ ജനകീയ സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കുമ്മനം. സിപിഎം അക്രമം നിര്‍ത്തിയില്ലെങ്കില്‍ ജനം തെരുവിലിറങ്ങേണ്ടിവരും. കോണ്‍ഗ്രസും സിപിഎമ്മും ഒത്ത് തീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ്. ഏ.കെ ആന്റണിക്ക് ഇത് ബോധ്യപ്പെട്ട് കഴിഞ്ഞെന്നും കുമ്മനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button