എറണാകുളം: സ്വാശ്രയ കോളേജ് പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ കേരള ഹൈകോടതിക്ക് അതൃപ്തി. കൊടിയുടെ നിറം നോക്കിയാണോ നടപടികളെന്ന് ഹെക്കോടതി ചോദിച്ചു. ആഭ്യന്തര സെക്രെട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഹൈക്കോടതി പരാമർശം. ഇതുവരെ എത്ര പേരെ അറസ്റ് ചെയ്തുവെന്നും, പൊതുമുതൽ നശിപ്പിച്ചതിൽ ആര് മറുപടി പറയുമെന്നും ഹൈക്കോടതി ചോദിച്ചു.ഈ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കണം.വിശദമായ സത്യവാഗ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Post Your Comments