ന്യൂഡല്‍ഹി: ചിരിക്കൂ..കൂടുതല്‍ മാര്‍ക്ക് നേടൂ…ഇത് പറയുന്നത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഉപദേശവുമായിട്ടാണ് മോദിയുടെ വരവ്. പരീക്ഷയ്ക്ക് പേടിച്ചിട്ട് കാര്യമില്ല, ഉത്സവങ്ങള്‍ പോലെ ആഘോഷിക്കേണ്ടതാണ് പരീക്ഷകള്‍.
കൂടുതല്‍ ചിരിച്ച് പരീക്ഷയെ നേരിട്ടാല്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ സാധിക്കുമെന്നാണ് മോദി പറയുന്നത്. മാര്‍ക്കിനു വേണ്ടിയല്ല അറിവിനു വേണ്ടിയാണ് പഠിക്കേണ്ടത്. സന്തോഷത്തോടെ പരീക്ഷയെ നേരിടേണ്ടതാണ്. ജീവിത വിജയത്തിന് സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ മാതൃകയാക്കാം. അദ്ദേഹം 20 വര്‍ഷത്തിലധികമുള്ള തന്റെ ക്രിക്കറ്റ് കരിയറില്‍ തന്റെ തന്നെ റിക്കാര്‍ഡ് മെച്ചപ്പെടുത്താനാണ് സച്ചിന്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു.
രക്ഷിതാക്കള്‍ കുട്ടികളെ സമ്മര്‍ദ്ദം ചെലുത്തുന്നു. പരീക്ഷ സമയത്ത് രക്ഷിതാക്കള്‍ കുട്ടികളോട് കൂടുതല്‍ സംസാരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Post Your Comments