കൊച്ചി•കൊച്ചിയില്‍ സൂര്യനെല്ലി മോഡലില്‍ പീഡനം. . 25കാരിയെ 45 ദിവസം തുടര്‍ച്ചയായി 13 പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. കൊച്ചി നഗരമധ്യത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വീട്ടുവേലക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. പാലാരിവട്ടത്തെ ഇവന്റ്മാനേജ്മെന്റ് സ്ഥാപനം ഉടമ ഷൈനിനും കൂട്ടുകാര്‍ക്കും എതിരെയാണ് പീഡനത്തിനിരയാക്കി എന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആലിന്‍ചുവട് ഗാര്ഡന് കോര്‍ട്ട് അപ്പാര്‍ട്ട്മെന്റില്‍ വീട്ടുജോലിക്കെത്തിയ തന്നെ ഷൈനും കൂട്ടരും ചേര്‍ന്ന് പീഡിപ്പിക്കുകയും പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചന്നുമാണ് പരാതി. കാക്കനാട് താമസിച്ചുവരുന്ന ഇടുക്കി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച പരാതി നല്‍കിയത്. നേരത്തെ പറഞ്ഞവര്‍ക്ക് പുറമേ, ജോസ്, കിഷോര്‍, ജെയ്സണ്‍, സിബി എന്നിവരും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് സിഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അന്വേഷണം ആരംഭിച്ചു. യുവതിയില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം ഇന്നലെ ഫ്ളാറ്റിലെത്തി തെളിവെടുത്തു.
യുവതിയുടെ പരാതിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ…
ആലിന്‍ചുവട് ഗാര്ഡന് കോര്‍ട്ട് അപ്പാര്‍ട്ട്മെന്റിന്റെ രണ്ടാമത്തെ കെട്ടിടത്തില്‍ 4 എ ഫ്ളാറ്റില്‍ ജോലിയ്ക്കെത്തിയ തന്നെ ഷൈനും സുഹൃത്ത് കുക്കുവും ചേര്‍ന്ന് മാറി മാറി പീഡിപ്പിച്ചു. പീഡന രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ ഷൈനിന്റെ വേറെ സുഹൃത്തുക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. വരാപ്പുഴയിലെ ഹോട്ടലിലും ഷൈനിന്റെ സുഹൃത്തിന്റെ ഫ്ളാറ്റിലും കൊണ്ടു പോയി മാറി മാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments