ന്യൂഡൽഹി: ഗോവയിൽ തെരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പണം വാങ്ങി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യണമെന്നുള്ള കേജ്‌രിവാളിന്റെ പരാമർശമാണ് നടപടിയെടുക്കാൻ കമ്മീഷനെ പ്രേരിപ്പിച്ചത്. ജനുവരി 31ന് മൂന്നു മണിക്കു മുൻപായി നിയമനടപടിയെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
അതേസമയം കേജ്‌രിവാളിന്റെ പ്രസംഗം പെരുമാറ്റചട്ടത്തിന് എതിരാണെന്ന് നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കൂടാതെ ഗോവയിലെ വോട്ടർമാരോട് പണം വാങ്ങാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിലും കമ്മീഷൻ അദ്ദേഹത്തെ ശാസിച്ചിരുന്നു.
Post Your Comments