ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു.ഹൈദരാബാദിനടുത്ത ഷാദ്‌നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.കാരണം കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും കടയിൽ നിന്ന് വാങ്ങി വന്ന ആട്ട മാവ് നിലത്തു വീണതാണ് ‘അമ്മ മകളെ ക്രൂരമായി മർദ്ദിക്കുകയും കലിയടങ്ങാതെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.
70 ശതമാനത്തിലധികം പൊള്ളലേറ്റ രാധിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.ദുബ്ബ ചെന്നയ്യയുടെയും സ്വരൂപയുടെയും മകളാണ് രാധിക.രാധികക്ക് അനിയയും അനുജത്തിയുമുണ്ട്.കുട്ടിക്ക് വീട്ടില്‍ കടുത്ത പീഡനമേല്‍ക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയാണ് തീപ്പൊള്ളലേറ്റത്.ആട്ടമാവ് നിലത്തു പോയതാണ് സ്വരൂപയെ പ്രകോപിപ്പിച്ചത്.
കുട്ടിയെ മർദ്ദിച്ചതിന് ശേഷം വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. എന്നാൽ സ്വരൂപയ്ക്കു മാനസിക പ്രശ്നങ്ങൾ ഉള്ളതായും പറയുന്നു.രാധികയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് ആംബുലൻസ് വിളിച്ചു കുട്ടിയെ ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ഉസ്മാനിയ മെഡിക്കൽ കോളേജിലും കൊണ്ടുപോയത്.
Post Your Comments