NewsGulf

പ്രവാസി നിക്ഷേപം : പുതിയ പദ്ധതിയുമായി കെഎസ്എഫ്ഇ

പ്രവാസി മലയാളികൾക്കൊരു സന്തോഷ വാർത്ത. പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാൻ പുതിയ പദ്ധതി നടപ്പാക്കാൻ കെഎസ്എഫ്ഇ ഒരുങ്ങുന്നു.പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരാനും ലേലം വിളിക്കാനും ഓണ്‍ലൈനായി അവസരമൊരുക്കുന്നതാണ് പദ്ധതി.ആദ്യ വര്‍ഷത്തില്‍ മാത്രം രണ്ടു ലക്ഷം പ്രവാസികളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന്‍  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സോഫ്റ്റ് വെയര്‍ അടക്കമുള്ള സാങ്കേതിക സഹായം നൽകുന്ന കിഫ്ബിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ ചിട്ടി നടപ്പാക്കുക. അതോടൊപ്പം കിഫ്ബി വഴി പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നുണ്ട്.

വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയ ഏതെങ്കിലും പേയ്മെന്‍റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് മാസ തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ തന്നെ കെഎസ്എഫ്ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഓപ്ഷൻ നൽകിയിട്ടുണ്ട്.

മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 10,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. മെയ്, ജൂണ്‍ മാസത്തിലെങ്കിലും ഈ പദ്ധതി ആരംഭിക്കുവാൻ കെഎസ്എഫ്ഇ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button