
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പുതിയ ഹൈബ്രിഡ് ബസ്സുകൾ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബസിന് ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ബസിന്റെ നിര്‍മാണം, രൂപകല്‍പ്പന പൂനെ, ധര്‍വാഡ്, പാന്റ്‌നഗര്‍, ലക്‌നോ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തില്‍ ഓടുന്ന ബസുകളും ടാറ്റ ഇതോടൊപ്പം അവതരിപ്പിച്ചു.
Post Your Comments