ന്യൂഡൽഹി: ആധാര്‍ വ്യാപകമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇരട്ടി ലാഭം. ആധാറെടുത്തവരുടെ എണ്ണം 111 കോടി കടന്നതോടെ 36,144 കോടി രൂപ ലാഭമുണ്ടായതായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ടുകൊടുക്കുന്ന പദ്ധതിയിലൂടെയാണ് പണം കൂടുതല്‍ ലാഭിച്ചത്. 2014-’15-ല്‍ 14,678 കോടിയും 2015-’16-ല്‍ 6,912 കോടിയും പഹല്‍ പദ്ധതി വഴി ലഭിച്ചു.
47 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. മാസം 1.8 കോടി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നോട്ടസാധുവാക്കലിനു മുമ്പ് ഇത് 60 ലക്ഷമായിരുന്നു. നവംബര്‍ ഒമ്പതു മുതല്‍ ജനുവരി 15 വരെ 8.39 കോടിയുടെ ആധാറധിഷ്ഠിത ഇടപാടുകളാണ് നടന്നതെന്ന് മന്ത്രി പറയുകയുണ്ടായി. ഇതിൽ 3.73 കോടി ഡിസംബറിലും 2.06 കോടിയുടെ ഇടപാടുകള്‍ ജനുവരിയിലെ ആദ്യ രണ്ടാഴ്ചയുമാണ് നടന്നത്. അതോടൊപ്പം സദ്ഭരണത്തിന്റെ പ്രധാനഘടകമായി ആധാര്‍ മാറിയതായും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.
Post Your Comments