തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിൽ സമരം നടത്തുന്ന വിദ്യാർഥികൾക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദൻ സമരവേദിയിലെത്തി. എസ്.എഫ്.ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദർശനം നടത്തിയത്. ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉടന്‍ പിടിച്ചെടുക്കണമെന്ന് വി.എസ് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളുടെ ആവശ്യം തികച്ചും ന്യായമാണെന്നും ഇത് അംഗീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.
അതേസമയം, ലോ കോളേജിൽ വിദ്യാർഥികളെ മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചും പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. അക്കാദമിയിൽ സർവകലാശാല ഉപസമിതി തിങ്കളാഴ്ച തുടങ്ങിയ തെളിവെടുപ്പു പൂർത്തിയായി.
ഉപസമിതി ഇന്നലെ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു. ഇന്നലെയും ഉപസമിതി മുൻപാകെ പരാതി സമർപ്പിക്കാൻ വിദ്യാർഥികളുടെ നീണ്ട നിരയായിരുന്നു. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ഇന്നു സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
Post Your Comments