ഇസ്ലാമാബാദ്: അബാബീല്‍ ആണവ മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. ആണവ ആയുധങ്ങള്‍ വഹിച്ച് 2200 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ ആണിത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ഈ ഭൂതല-ഭൂതല മിസൈലിന് റഡാറുകളെ അതിജീവിക്കാനുള്ള കഴിവുണ്ട്. പാകിസ്താന്‍െറ ബാലിസ്റ്റിക് മിസൈലുകളുടെ നിലനില്‍പ്പ് സംരക്ഷിക്കാനാണ് അബാബീല്‍ ആയുധ സംവിധാനം വികസിപ്പിച്ചത്. ശാസ്ത്രമേഖലയില്‍ പാകിസ്താന്‍െറ കുതിപ്പിലെ പ്രധാന നാഴികക്കല്ലാണിത്. പാകിസ്താന്‍െറ അയല്‍രാജ്യങ്ങള്‍ ആണവ പദ്ധതികളുമായി മുന്നോട്ടുപോകുമ്ബോള്‍ ഇതിനോടുള്ള പ്രതികരണം കൂടിയാണിതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു’.
Post Your Comments