കറാച്ചി: പാകിസ്ഥാനിൽ വനിതാ എം.പിയെ സഹപ്രവർത്തകൻ ലൈംഗികമായി അപമാനിച്ചു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് സിന്ധ് പ്രവിശ്യയിലെ എംപി നുസ്‌റത്ത് സഹര്‍ അബ്ബാസിനെ പ്രവിശ്യയിലെ മന്ത്രിയായ ഇംദാദ് പിതാഫി തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് അപമാനിച്ചത്.
മന്ത്രി എം.പിയോട് കയർത്തു സംസാരിച്ചുവെന്നും ലൈംഗിക പരാമര്‍ശം നടത്തിയെന്നുമാണ് പരാതി. എന്നാല്‍ ഈ സമയം സഭയിലുണ്ടായിരുന്ന വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും നുസ്‌റത്ത് സഹര്‍ അറിയിച്ചു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പെട്രോള്‍ കുപ്പി പിടിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തു.
ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പ്രതിഷേധമുയര്‍ന്നതോടെ ഭരണകക്ഷി പാര്‍ട്ടി നേതാക്കള്‍ ഇടപെടുകയും മന്ത്രി സഭയില്‍ മാപ്പുപറയുമെന്ന് സഹര്‍ അബ്ബാസിക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
Post Your Comments