IndiaNews

പദ്മ പുരസ്‌കാര പ്രഖ്യാപനം ഇന്ന് :കെ.ജെ യേശുദാസിന് പദ്മ വിഭൂഷനെന്ന് സൂചന

ന്യൂഡൽഹി: ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് പദ്മ വിഭൂഷണ്‍ പുരസ്കാരം ലഭിക്കുമെന്ന് സൂചന.  ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകും.രാജ്യത്തിന്റെ അറുപത്തിയേഴാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചാണ് വിശിഷ്ട വ്യക്തികളെ പദ്മ പുരസ്കാരം നല്‍കി ആദരിക്കുന്നത്.1975ല്‍ യേശുദാസിന് പദ്മ ശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

യേശുദാസിനെ കൂടാതെ എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കും പദ്മ വിഭൂഷണ്‍ നൽകി ആദരിക്കുമെന്നും റിപ്പോർട്ടുണ്ട്.  അന്തരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന് മരണാനന്തര ബഹുമതിയായും പദ്മ വിഭൂഷണ്‍ ലഭിക്കും.കൂടാതെ ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ.സാഗ്മ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പത്വ എന്നിവരും പദ്മവിഭൂഷണ്‍ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഒളിമ്പിക് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍, ഡിസ്‌ക്‌സ് താരം വികാസ് ഗൗഡ എന്നിവരാണ് പദ്മശ്രീ പുരസ്‌കാരത്തിനുള്ള പട്ടികയിലുള്ള കായികതാരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button