KeralaLatest NewsNews

മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ യേശുദാസിന് ക്ഷേത്രപ്രവേശനം അനുവദിക്കൂ ; അവകാശി കുടുംബങ്ങള്‍

ഗുരുവായൂര്‍: ഗായകന്‍ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവശനം മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്ന് പരമ്പരാഗത അവകാശി കുടുംബങ്ങള്‍. പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒരു വ്യക്തിക്കു മാത്രമായി മാറ്റാനാവില്ലെന്നും ഇവര്‍ അറിയിച്ചു. ശുദ്ധി ക്രിയകള്‍ക്ക് ശേഷം കോഴിക്കോട് ആര്യസമാജം നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതില്‍ തടസങ്ങളില്ലെന്നും ഊരാളരും ഓതിക്കന്മാരും ഉള്‍പ്പെടുന്ന ക്ഷേത്ര പാരമ്പര്യ അവകാശ കുടുംബങ്ങള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് ആര്യസമാജം നല്‍കുന്ന സാക്ഷ്യപത്രം മാത്രമേ സ്വീകരിക്കൂ എന്നും ക്ഷേത്ര അവകാശി കുടുംബങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല നിലവില്‍ യേശുദാസ് ഇത്തരം ഒരാവശ്യവുമായി ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ക്ഷേത്രം ആജീവനാന്ത ട്രസ്റ്റി കൂടിയായ ക്ഷേത്രം ഊരാളന്മാരിലെ മുതിര്‍ന്ന അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

ആചാര പ്രകാരമുള്ള ചില നിഷ്ഠകള്‍ പാലിക്കുന്ന സമയമായതിനാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും തന്ത്രി കുടുംബ കാരണവര്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button