തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റ് നടി പരുള്‍ യാദവിന് ഗുരുതരമായ പരിക്കേറ്റ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആറു തെരുവ് നായകളാണ് നടിയെ ആക്രമിച്ചത്.
വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു അക്രമം നടന്നത്. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് സംഭവം. വളര്‍ത്തു നായയ്ക്കുനേരെയാണ് ആദ്യം അക്രമം ഉണ്ടായത്. നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്.
കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ കടിയേറ്റു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ പരുള്‍ യാദവ് എത്തിയത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments