കല്‍പ്പറ്റ: പനമരം ലത്തീന്‍ കത്തോലിക്കാ പള്ളിയുടെ വാതിലിനു മുൻപിൽ നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച ശേഷം കുഞ്ഞിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആരോഗ്യവാനായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്ന് ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകം അറിയിച്ചു. പൊലീസ് ഡിപാര്ട്ട്മെന്റില്നിന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments