ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനവുമായി ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പില്‍ യു.പിയിൽ പാര്‍ട്ടി വിജയിച്ചാൽ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്നാണ് ബി.ജെ.പി പറയുന്നത്. രാമക്ഷേത്രം രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ നിർമ്മിതിക്ക് രണ്ടുമാസത്തെ സമയം പോലും വേണ്ട. വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അധികാരമേറ്റ ഉടന്‍ നിര്‍മാണം തുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ ഡല്‍ഹിയില്‍ വ്യക്തമാക്കി.
രാമക്ഷേത്രം പണിയാമെന്ന വാക്ക് നല്‍കിയാല്‍ മാത്രമേ ബി.ജെ.പിയെ പിന്തുണയ്ക്കൂവെന്ന് അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിന്റെ മുഖ്യആചാര്യന്‍ സതേന്ദ്രദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ഉറപ്പു തന്നാല്‍ മാത്രമെ സന്യാസിമാര്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുകയുള്ളുവെന്നും, കൂടാതെ മോദി അടിയന്തിരമായി അയോധ്യ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിരുന്നു.
Post Your Comments