ദുബായ്•ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന് ആദരം അര്‍പ്പിച്ച് യു.എ.ഇ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25, 26 തീയതികളില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ യു.എ.ഇ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറത്തില്‍ പ്രകാശിതമാകും. രണ്ട് ദിവസവും വൈകുന്നേരം 6.15, 7.15, 8.15 മണികളിലാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയുക. ഒപ്പം ദുബായ് ഫൗണ്ടന്‍ ഷോയും ഉണ്ടാകും.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സൈനിക പരേഡില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയീദ് ആണ് മുഖ്യാഥിതി.
യു.എ.ഇയിലും വിപുലമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ദേശീയ പതാക ഉയര്‍ത്തും. കൂടാതെ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലും റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments