KeralaNewsIndia

പട്ടിക അയക്കുന്നതില്‍ വീഴ്ച -കേരളത്തിന് ഇത്തവണ പൊലീസ് മെഡല്‍ ഇല്ല

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒരു മെഡല്‍ പോലുമില്ല. പട്ടിക ആഭ്യന്തര വകുപ്പ് കൃത്യസമയത്തു സമർപ്പിക്കാതിരുന്നതാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്താകാൻ കാരണം. ഐപിഎസ്-ഐഎഎസ് ചേരിപ്പോരു കാരണം ഇത്തവണ സമിതി യോഗം ചേര്‍ന്നില്ലെന്നും മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിനു കൈമാറിയില്ലെന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളും പ്രചാരണവും ഉണ്ടായിരുന്നു.

ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കി നിശ്ചിത തീയതിക്ക് മുൻപേ അയക്കേണ്ടിയിരുന്നത്. അതേ സമയം പട്ടിക കൃത്യസയത്തുതന്നെ അയച്ചുവെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button