News

കേരളത്തിൽ ആനകളെ ഉത്സവങ്ങൾക്കും എഴുന്നള്ളത്തിനും ഉപയോഗിക്കാമെങ്കിൽ ജെല്ലിക്കെട്ടിന് എന്തിന് നിരോധനം:രൂക്ഷ വിമർശനവുമായി കമൽഹാസൻ

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനവിഷയത്തിൽ പ്രതികരണവുമായി കമൽഹാസൻ.സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണ്. കേരളത്തില്‍ മദമിളകിയ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ മരിക്കുന്നു. എത്രയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. എന്നിട്ടും അവയെ ഇപ്പോഴും ഉത്സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഉപയോഗിക്കുന്നു. മണിക്കൂറുകളോളം നിര്‍ത്തി അടുത്തുനിന്ന് ചെണ്ട കൊട്ടുന്നു. വെടിക്കെട്ട് നടത്തുന്നു.ഇവയൊന്നും നിരോധിക്കപ്പെടുന്നില്ല. പിന്നെ എന്തിനാണ് തമിഴ്നാട്ടിലെ ജല്ലിക്കെട്ട് മാത്രം നിരോധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

മാടുകളെ മാംസത്തിന് വേണ്ടി കൊല്ലുന്നതിന് ഇവിടെ നിരോധനമില്ല. ജല്ലിക്കൊട്ടില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നു. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കാറില്ല. അപകടകരമാണെന്ന് അറിയുമെങ്കിലും മോര്‍ട്ടോര്‍ റേസിങ് നിരോധിക്കുന്നില്ല. ജല്ലിക്കെട്ടിന് മാത്രമാണ് നിരോധനമുള്ളതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഏത് തരത്തിലുള്ള നിരോധനത്തിനും എതിരാണ്. തന്റെ സിനിമയായ വിശ്വരൂപം നിരോധനം നേരിട്ടപ്പോഴും ഞാന്‍ ഇതുപോലെ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മേല്‍ ഒന്നും അടിച്ചേല്‍പിക്കാന്‍ പാടില്ല. ഇങ്ങിനെ അടിച്ചേല്‍പിച്ചപ്പോഴാണ് ഹിന്ദിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം നടന്നത്. അത് ഒരു ഭാഷയ്ക്ക് എതിരെയായിരുന്നില്ല. ഇതിന് സമാനമാണ് തമിഴ്‌നാട്ടിലെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പോലീസ് അവിടെ പ്രശ്നം ഉണ്ടാക്കി എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. അവര്‍ പോലീസുകാരാണോ അല്ലെങ്കില്‍ ഞങ്ങളെ പോലെ വേഷമിട്ട് അഭിനയിക്കുന്നവരാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.നിയമപീഠങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന് നമുക്ക് പറയാനാവില്ല.  എത്രയോ തവണ നമ്മള്‍ വിവിധ നിയമങ്ങള്‍ തിരുത്തുകയും ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്.മറീനയിലെ പ്രക്ഷോഭത്തില്‍ രാഷ്ട്രീയ നേതൃത്വം ഫലപ്രദമായി പ്രശ്നത്തില്‍ ഇടപെടാതിരുന്നത് ഒരു പ്രശ്നമാണ്. എം.ജി.ആര്‍ ഉണ്ടായിരുന്നെങ്കില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം നിരാഹാരം കിടക്കുമായിരുന്നുവെന്നും കമൽഹാസൻ അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button