KeralaNewsIndia

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര തെറ്റിദ്ധരിപ്പിക്കാൻ, ലഭിച്ച അരിയിൽ 60 % വും ജനങ്ങൾക്ക് വിതരണം നൽകിയിട്ടില്ല : കെ സുരേന്ദ്രന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിക്കാനായി മുഖ്യമന്ത്രി നടത്തിയ ഡല്‍ഹി യാത്ര കേരളത്തിലെ ജനങ്ങളെ പറ്റിക്കാനായുള്ള ഒരു നാടകം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 2 ലക്ഷം മെട്രിക് ടണ്‍ അരി കൂടുതല്‍ വേണമെന്നാണ് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 14 .25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്രത്തിന്റെ ക്വാട്ടയായി കേരളത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ മാസം അത് 15 ലക്ഷം മെട്രിക് ടണ്‍ അരി അധികമായി നല്‍കി. ഇപ്പോള്‍ 16 .2 ലക്ഷം മെട്രിക് ടണ്‍ അരി വേണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. അതും അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ 3 മാസമായി 14 .25 ലക്ഷം മെട്രിക്ടണ്‍ അരിയില്‍ നിന്ന് എത്ര അരി കേരളത്തിലെ ജനങ്ങൾക്ക് കൊടുത്തു എന്നത് മുഖ്യമന്ത്രി മറച്ചു വെക്കുന്നു.

കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമില്ലാത്ത വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഒരു പ്രചാരണം നടത്തിയാണ് പിണറായി വിജയൻ ഡൽഹിയിൽ പോയത്.ലഭിച്ച അരിയുടെ 60 % ഇനിയും ജനങ്ങൾക്ക് നൽകിയിട്ടില്ല.ഭക്ഷ്യ ഭദ്രതാ നിയമം പാസായാല്‍ മുഴുവന്‍ ആനുകൂല്യവും യഥാര്‍ത്ഥ ഗുണഭോക്താവിനു തന്നെ ലഭിക്കും. അത് ലഭിക്കാതിരിക്കാൻ ആണ് കോൺഗ്രസ്സും സിപിഎമ്മും അതിനെ എതിർക്കുന്നത്.

കേരളത്തിലെ എപിഎല്‍, ബിപിഎല്‍ ലിസ്റ്റില്‍ വ്യാപകമായ തട്ടിപ്പുകള്‍ ഉണ്ട്. അർഹത ഉള്ളവർക്ക് റേഷൻ ലഭിക്കുന്നില്ല.പ്രധാനമന്ത്രിയെ പോലും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ധരിപ്പിച്ചത്. കേരളത്തിൽ ലഭിച്ച റേഷൻ കഴിഞ്ഞ മൂന്നു മാസം കൊണ്ട് എത്ര പേർക്ക് ലഭ്യമാക്കി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button