
തിരുവനന്തപുരം പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി കോപ്പിയടിച്ചിട്ടില്ലെന്നു സാങ്കേതിക സര്‍വകലാശാല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.കോപ്പിയടിച്ചെന്ന ആരോപണമല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ കോളജിനായിട്ടില്ല. അതേസമയം, കോളജില്‍ ചില അധ്യാപകരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശാരീരിക മാനസിക പീഡനമെന്ന പരാതി വ്യാപകമാണെന്നു ബോധ്യമായതായി അന്വേഷണ സമിതി പറഞ്ഞു. ഇതിനായി പ്രത്യേക സമിതിയെ നിരീക്ഷിക്കാൻ ഏർപ്പെടുത്തുമെന്നും റിപ്പോർട്ട് ഉണ്ട്.സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. ജി.എസ്. പദ്മകുമാറിന്റെയും പരീക്ഷാ കണ്ട്രോളര് ഡോ. എസ്. ഷാബുവിന്റെയും നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
Post Your Comments