![](/wp-content/uploads/2017/01/dusk_756x350.jpg)
ന്യൂഡൽഹി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല്‍ റണ്‍വെയില്‍ തട്ടി യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ നിന്ന് വരികയായിരുന്ന ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. 160 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശ് ഏവിയേഷന്‍ മന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരം. പൈലറ്റിന്‍റെ അശ്രദ്ധ മൂലമാണ് വാല്‍ റണ്‍വെയില്‍ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments