ന്യൂഡല്‍ഹി: യൂസര്‍മാരെ ആകര്‍ഷിക്കാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ. 149 രൂപ നിരക്കിൽ പ്രതിദിനം 30 മിനിറ്റ് നേരം ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ നല്‍കുന്നതാണ് ഓഫര്‍. ഈ ഓഫറില്‍ 300 എംബി ഡേറ്റയും യൂസര്‍ക്ക് ലഭിക്കും.
അതേസമയം 439 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസം സമാന സൗജന്യ കോള്‍ ഓഫര്‍ ലഭിക്കും. പുതിയ കസ്റ്റമര്‍മാര്‍ക്ക് പുറമെ ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റു ടെലികോം യൂസര്‍മാര്‍ക്കും പുതിയ ഓഫര്‍ ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു
Post Your Comments