
ന്യൂഡൽഹി : വരിക്കാർക്ക് സന്തോഷിക്കാവുന്ന തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുമായി ബിഎസ്‌എന്‍എല്‍. ടെലികോം രംഗത്ത് മത്സരം കടുത്തതോടെയും, ജിയോ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മിനിറ്റിന് ആറു പൈസ ഈടാക്കാന്‍ തുടങ്ങിയതോടെയുമാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുവാൻ വ്യത്യസ്‍ത പ്ലാനുമായി ബിഎസ്എൻഎൽ രംഗത്തെത്തിയത്. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നൽകുന്നതാണ് ഓഫർ. ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കാകും ഈ സേവനം ലഭിക്കും. എല്ലാ സർക്കിളുകളിലും ഈ സേവനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
Also read : കോംപാക്ട് സെഡാൻ മോഡൽ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി റെനോൾട്ട്
Post Your Comments