Latest NewsTechnology

ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം. ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപ വരെയും, അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനവും ക്യാഷ്ബാക്കായിരിക്കും ലഭിക്കുക. ഇനി ഈ പ്ലാൻ ഏപ്രിലിലും മേയിലും സ്വീകരിക്കുന്നവര്‍ക്ക് ആക്ടിവേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ നൽകേണ്ടതില്ല.

1525 രൂപ, 1125 രൂപ പോലുള്ള പ്രതിമാസ റെന്റല്‍ പ്ലാനുകളിലും,1525 രൂപ, 1125 രൂപ, 799 രൂപ പോലുള്ള ഫിക്സഡ് മന്ത്ലി ചാര്‍ജ് പ്ലാനുകളിലും ഓഫര്‍ ലഭ്യമാണ്. ഇതിനായി ഉപയോക്താക്കള്‍ ഒരു വര്‍ഷത്തേക്കോ, ആറ് മാസത്തേക്കോ ഉള്ള തുക ഒന്നിച്ചു അടയ്ക്കണം. 1525 രൂപയുടെ പ്രതിമാസ പ്ലാന്‍ ഉള്ളവര്‍ ഒരു വര്‍ഷത്തേക്ക് 18300 രൂപ ഒന്നിച്ച് അടക്കുമ്പോൾ അവര്‍ക്ക് 4575 രൂപയായിരിക്കും തിരികെ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button