ന്യൂഡൽഹി:തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം വേണമെന്ന് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടു. ജെല്ലിക്കെട്ടിന്റെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രസ്താവന. നേരത്തെ ശശികല അധികാരം ഏറ്റെടുക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു. ഒപ്പം ശശികലയുടെ ഭർത്താവ് നടരാജനെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരത്തിനിടയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയവും മുതലെടുപ്പും അക്രമ സംഭവങ്ങളും ദേശ വിരുദ്ധ വികാരവും അംഗീകരിക്കാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.ഒപ്പം ജെല്ലിക്കെട്ടിന് സാമ്പത്തിക സഹായം നല്‍കുന്നത് പാക് ചാര സംഘടനയില്‍ ഉള്ളവ്വര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments