മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് 49കാരന് ഭാര്യയെ വെടിവച്ചു കൊന്നു. കഴുത്തില്‍ വെടിയേറ്റ യുവതിയെ കാര്‍പോര്‍ച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഗിന വില്യംസ് (48) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗിനയുടെ ഭര്‍ത്താവ് ബില്ലി വില്യംസ് ആണ് വെടിയുതിര്‍ത്തത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് ആറ് മണിയോടെ ജോലിക്ക് പോയ ഗിന അപ്രതീക്ഷിതമായി വൈകിട്ട് തിരിച്ചു വന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ഭര്‍ത്താവിന്റെ വിശദീകരണം.
സാധാരണനിലയില്‍ ജോലിക്ക് പോയ ഗിന പിറ്റേന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടില്‍ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍ അന്നുവൈകുന്നേരം തന്നെ തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ പുറത്തു ആരോ വന്നിട്ടുണ്ടെന്നു പറഞ്ഞ് മക്കള്‍ ബില്ലിയെ അറിയിച്ചതിനെ തുടര്‍ന്നു കള്ളന്മാരാണെന്നു കരുതി ഇയാള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
Post Your Comments