നാളെ സംസ്ഥാനമൊട്ടാകെ ഹർത്താലാണെന്ന് വ്യാജപ്രചരണം.കണ്ണൂരിൽ നടന്ന കൊലപാതകത്തെ തുടർന്നാണ് ഹർത്താലെന്നാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ സന്ദേശം പ്രചരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലയിൽ കാര്യമായ ഒരു അക്രമവും നടന്നിട്ടില്ല. സംഭവത്തെത്തുടർന്ന് മാധ്യമഓഫിസുകളിലേക്ക് ജനങ്ങൾ വിളിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന അക്രമത്തിന്റെ ഫോട്ടോ വെച്ചാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
നാളെ കണ്ണൂർ ജില്ലയിലും അതല്ല സംസ്ഥാനത്തൊട്ടാകെയും ഹർത്താൽ ഉണ്ടെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി ഈ വിശദീകരണം നൽകുന്നത്. അതേസമയം
നാളെ സ്വകാര്യ ബസുടമകൾ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് വർദ്ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
Post Your Comments