ബിജെപിയുടെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി പുതിയ സിനിമാ സംഘടനാ രൂപീകരണത്തിന് ശ്രമം തുടങ്ങിയെന്നാണ് സൂചന.എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാവും സംഘടനയുടെ രൂപീകരണം. നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരെയും രൂക്ഷപ്രതികരണങ്ങളുയര്‍ത്തി വിവാദത്തിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനായിരിക്കും സംഘടനയ്ക്ക് നേതൃത്വം നല്‍കുകയെന്നാണ് സൂചന. കമലിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഇതിനെതിരെ സാംസ്കാരിക കൂട്ടായ്മകളും നടന്നിരുന്നു. ബിജെപി ആഭിമുഖ്യമുള്ള സംവിധായകരും നടന്‍മാരും മറ്റു സിനിമാപ്രവര്‍ത്തകരും സംഘടനയുമായി സഹകരിക്കാന്‍ തയ്യാറായി. മോഹന്‍ലാലിനും ഉള്‍പ്പെടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയോട് സംഘപരിവാര്‍ ആഭിമുഖ്യമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. ഫെഫ്കയെ ഇടതുപാളയത്തിലെത്തിച്ചുവെന്നാണ് ഇവരുടെ വിമര്‍ശനം.
Post Your Comments