തലശ്ശേരി: അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ചോമന്റവിട എഴുത്തന്‍ സന്തോഷ് കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് നടത്തുന്നതില്‍നിന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പിന്മാറി. തലശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ.വിശ്വനാണ് ഈ കേസ് തനിക്ക് ഏറ്റെടുത്ത് നടത്താനാവില്ലെന്ന് അറിയിച്ചത്.
സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായതോടെ അവരെ രക്ഷപ്പെടുത്താന്‍ പ്രമുഖനായ അഭിഭാഷകനെ തന്നെ കേസ് ഏൽപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. എന്നാൽ തന്റെ ജോലിയുടെ ഭാഗമാണെങ്കില്‍ കൂടി ഈ കേസ് ഏറ്റെടുക്കാന്‍ തനിക്ക് പ്രയാസമുണ്ടെന്ന് തന്നെ സമീപിച്ചവരോട് അഭിഭാഷകന്‍ തുറന്നു പറഞ്ഞുവെന്നാണ് സൂചന. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ നിലവിൽ കെ.വിശ്വൻ ഏറ്റെടുത്ത് നടത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി അണ്ടലൂര്‍ കേസ് ഏറ്റെടുക്കുന്നതിൽ നിന്ന് അഭിഭാഷകൻ വിട്ട് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments