News

മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യം; ശിവസേന നേതാവ് സാജിദ് സൂപാരിവാല

ശിവസേന വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും മഹാരാഷ്ട്രയില്‍ ലീഗില്‍ നിന്ന് രാജിവെച്ച്‌ ശിവസേനയിലെത്തിയ സാജിദ് സൂപാരിവാല പറയുന്നു.

മുസ്ലിം ലീഗ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു സാജിദ്. ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷന്‍ ഹാജി അറഫാത്ത് ശൈഖിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ ശിവസേനയില്‍ ചേര്‍ന്നത്. മുസ്ലീം ലീഗിന് മഹാരാഷ്ട്രയില്‍ വളര്‍ച്ചയില്ല. സമൂഹത്തിനു വേണ്ടി വല്ലതും ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ ഭാഗമായ ശിവസേനയില്‍ ചേരുന്നത്, സാജിദ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button