Kerala

പ്ലസ് വണ്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയതില്‍ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയതില്‍ ഗുരുതരവീഴ്ചയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴു പേജുകള്‍ നോക്കാതെ ഇംഗ്ലിഷ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് രേഖപ്പടുത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്താതെയാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു മാര്‍ക്കിടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് മൂല്യനിര്‍ണയത്തിലെ തട്ടിപ്പു കണ്ടെത്തിയത്. എ പ്ലസ് കിട്ടാതിരുന്നതോടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച വിദ്യാര്‍ഥിക്കു ലഭിച്ചത് പഴയതിനേക്കാള്‍ ഒരു മാര്‍ക്ക് കുറവായിന്നുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ രീതിയിലുള്ള മൂല്യനിര്‍ണയം മിടുക്കരായ ഒട്ടേറെ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ ചോര്‍ത്തിക്കളഞ്ഞുവെന്ന് ഉറപ്പിക്കുന്നതാണ് പുറത്തു വരുന്ന തെളിവുകള്‍. ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഓഫ് എക്‌സാമിന് പരാതി നല്‍കിയിരിക്കുകയാണ് പരാതിക്കാരിയായ വിദ്യാര്‍ഥിനി. എന്താണു പ്രശ്‌നമെന്ന് അറിയാന്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷിച്ചു. ഉത്തരക്കടലാസ് കൈയില്‍ കിട്ടിയപ്പോഴാണ് ഉയര്‍ന്ന മാര്‍ക്കിനുള്ള നാലു ചോദ്യങ്ങളുടെ ഉത്തരം നോക്കിയിട്ടുപോലുമില്ലെന്നു മനസ്സിലായത്. വിശദമായ ഉത്തരങ്ങളെഴുതിയ അവസാനത്തെ ഏഴു പേജുകളാണ് നോക്കാതെ വിട്ടത്. പ്ലസ്ടു കഴിഞ്ഞുള്ള ഉന്നതപഠനത്തിന് ഓരോ മാര്‍ക്കും നിര്‍ണായകമാകുന്ന കാലത്താണ് ഈ ഗുരുതരവീഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button