രാഷ്ട്രീയ അസഹിഷ്ണുതയ്ക്കെതിരെ സംഘടിച്ച മലയാള സിനിമ പ്രവർത്തകർക്കെതിരെ സംവിധായകൻ വിനയൻ രംഗത്തുവന്നിരുന്നു . നടൻ തിലകന് മലയാള സിനിമയിൽ നേരിടേണ്ടി വന്ന ജാതി വെറിയുടെ ചരിത്രത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ആ നിലപാടിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ബി ജെപി നേതാവ് കെ സുരേന്ദ്രൻ .
വിനയൻ പറഞ്ഞതിന് ഒരുപാട് അർത്ഥമുണ്ട്. പറയാതെ പറഞ്ഞതിൽ ഒരുപാട് വായിച്ചെടുക്കാനുമുണ്ട്. രാഷ്ട്രീയത്തിലുള്ളതിനേക്കാൾ വർഗ്ഗീയത സിനിമയിലുണ്ട്. ചിലയാളുകളുടെ ഉള്ളിൽ പച്ചയായ വർഗ്ഗീയതയാണ്. ഒരു മഹാനടൻ നിർമ്മാതാക്കൾക്ക് ഡേററു കൊടുക്കണമെങ്കിൽ മസാലദോശയോടൊപ്പം ഒരു വടയും വാങ്ങണം എന്നതുപോലെ വർഷങ്ങൾക്കു മുൻപേ ഔട്ട് ആയ ഒരു സഹനടനും കൂടി അവസരം കൊടുക്കണമെന്ന് വാശി പിടിക്കുന്ന കാര്യം വിനയൻ തന്നെ എന്നോട് നേരിട്ടുപറഞ്ഞിട്ടുണ്ട്. സുരേഷ്ഗോപിക്ക് എം. പി. സ്ഥാനം കിട്ടിയപ്പോൾ ഉറഞ്ഞുതുള്ളിയ സംവിധായകന്രെ മനോഗതിയും മറിച്ചൊന്നുമല്ല. മോദിയെ നരാധമനെന്ന് വിളിക്കുന്നതിനു പിന്നിലും ഇതേ വികാരം തന്നെ. ഇതു തുറന്നുപറയാനുള്ള ആർജ്ജവം പക്ഷേ പലർക്കുമില്ലെന്നേയുള്ളൂ.
Post Your Comments